'വലിമൈ' ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോയ്ക്ക് വന്‍വരവേല്‍പ്പ്, ആദ്യ 15 മണിക്കൂറിനുള്ളില്‍ 5.3 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്

വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:39 IST)
'വലിമൈ'യുടെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 പൊങ്കലിന് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തുവന്നു. ആദ്യ 15 മണിക്കൂറിനുള്ളില്‍ തന്നെ 6 മില്യണ്‍ കാഴ്ചക്കാരിലേക്ക് അടുക്കുകയാണ് അജിത്തിന്റെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ. നിലവില്‍ 5.3 മില്യണ്‍ കാഴ്ചക്കാര്‍ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ കണ്ടുകഴിഞ്ഞു.
 
അജിത്തിനെ ആരാധകര്‍ക്ക് ഇഷ്ടമുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന സൂചനയും നല്‍കി. ആക്ഷന്‍ രംഗങ്ങളും ബൈക്ക് റൈസിംഗും മാസ് ഡയലോഗുകളും ശക്തമായ വില്ലന്‍ കഥാപാത്രവും സിനിമയിലുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹുമ ഖുറേഷി, കാര്‍ത്തികേയ, രാജ് അയ്യപ്പ, യോഗി ബാബു, ഗുര്‍ബാനി, അച്യുത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍