സിനിമാ ലോകം കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് ഗംഗുഭായ് കത്തിയവാടി.സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് നായികയാകുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. നേരത്തെ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടായിരുന്നു.അടുത്ത വര്‍ഷം ജനുവരി ആറിന് ചിത്രം തിയറ്ററുകളിലെത്തും.
കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയുടെ ജീവിതത്തില്‍ നിന്ന് അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.ശാന്തനു മഹേശ്വരി, സീമ പഹ്വ, വിജയ് റാസ്, അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, ഹുമ ഖുറേഷി തുടങ്ങിയ താരനിര അണിനിരക്കുന്നു. ഹുസൈന്‍ സെയ്?ദിയുടെ പുസ്?തകമായ 'മാഫിയ ക്യൂന്‍സ്? ഓഫ്? മുംബൈ'യെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.