കെജിഎഫിലെ ഹൃദയസ്പര്‍ശിയായ ഗാനം, 'ഗഗനം നീ' ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 6 ഏപ്രില്‍ 2022 (15:12 IST)
കെജിഎഫ് രണ്ടാംഭാഗം റിലീസിന് ഇനി എട്ട് ദിവസങ്ങള്‍ കൂടി. ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.'ഗഗനം നീ' എന്ന് തുടങ്ങുന്ന പാട്ടിന് രവി ബസ്രൂര്‍ സംഗീതം നല്‍കി.
 
അന്ന ബേബി പാടിയ ഗാനം ശ്രദ്ധ നേടുന്നു.സുധാംസു ആണ് വരികള്‍ എഴുതിയിരിക്കുന്നത്.കോലാര്‍ സ്വര്‍ണഖനിയിലെ തൊഴിലാളികളുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. പണി ചെയ്യുമ്പോഴും അരികില്‍ തൊട്ടി കെട്ടി കുട്ടിയെ കിടത്തിഉറക്കിയ കുഞ്ഞിന്റെ അരികിലേക്ക് ഓടിയെത്തുന്ന അമ്മയെ ഗാനരംഗത്ത് കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍