മാലിക്കിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 11 നവം‌ബര്‍ 2021 (11:58 IST)
മാലിക്കിന് ശേഷം വീണ്ടും ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്നു.എം.ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു ആന്തോളജി ചിത്രം ഒരുങ്ങുകയാണ്. ഇതില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തില്‍ ഫഹദ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
 
ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാകും. പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല.
 
 കമല്‍ഹാസന്‍ നായകനായി എത്തുന്ന വിക്രം സിനിമയുടെ തിരക്കിലാണ് ഫഹദ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍