ആൻഡ്രോയ്‌‌ഡ് ഉപഭോക്താക്കൾക്കായി ഗെയിമുകൾ അവതരിപ്പിച്ച് നെറ്റ്‌‌ഫ്ലിക്‌സ്

വെള്ളി, 5 നവം‌ബര്‍ 2021 (18:39 IST)
നെറ്റ്‌ഫ്ലിക്‌സ് വീഡിയോ സ്ട്രീമിങിന് പുറമെ ഗെയിമിങിലേക്കും തിരിയുന്നു. ഗൂഗിൾ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിനായി നെറ്റ്ഫ്ലിക്‌സിന്റെ വരിക്കാർക്കായി അഞ്ച് മൊബൈൽ ഗെയിമുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളിലോ ടാബ്ലെറ്റുകളിലോ ഇത് കളിക്കാൻ സാധിക്കും.ഗെയിമിന്റെ ഐഒഎസ് പതിപ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
 
നെറ്റ്‌‌ഫ്ലിക്‌സ് അക്കൗണ്ടികൾ ഉണ്ടെങ്കിൽ സ്‌ട്രേഞ്ചര്‍ തിംഗ്‌സ്: 1984 (ബോണസ് എക്‌സ്പി), സ്‌ട്രേഞ്ചര്‍ തിംഗ്‌സ് 3: ദി ഗെയിം (ബോണസ് എക്‌സ്പി), ഷൂട്ടിംഗ് ഹൂപ്‌സ് (ഫ്രോസ്റ്റി പോപ്പ്), കാര്‍ഡ് ബ്ലാസ്റ്റ് (അമുസോ & റോഗ് ഗെയിമുകള്‍), ടീറ്റര്‍ അപ്പ് (ഫ്രോസ്റ്റി പോപ്പ്) എന്നീ ഗെയിമുകൾ നിങ്ങളുടെ ആൻഡ്രോയ്‌ഡ് ഫോണുകളിലോ ടാബ്‌ലറ്റുകളിലോ കളിക്കാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍