50 കോടി ക്ലബ് ഇന്ന് മലയാള സിനിമയിൽ വലിയ ഒരു കാര്യമല്ലാതായിരിക്കുകയാണ്. വാണിജ്യ പരമായി ഒരുപാട് ഉയർന്നിരിയ്ക്കുകയാണ് മലയാള സിനിമ. മോഹൻലാലിന്റെ പിൻഗാമി ആരെന്ന ചോദ്യത്തിന് പൃഥ്വിരാജ് എന്ന് സംശയമില്ലാതെ പറയാം.
ഏറ്റവും കൂടുതൽ കളക്ഷൻ റെക്കോർഡുകൾ ഇപ്പോഴുള്ളത് മോഹൻലാലിനാണ്. മോഹന്‍ലാലിന് ശേഷം കലക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ഇതാ പൃഥ്വിരാജും. പൃഥ്വിയെ നായകനാക്കി ജെ കൃഷ്ണന്‍ സംവിധാനം ചെയ്ത എസ്ര എന്ന ചിത്രവും 50 കോടി ക്ലബ്ബിലെത്തി. പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളാണ് 50 കോടി ക്ലബ്ബിലെത്തിയിരിയ്ക്കുന്നത്.
55 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോഴേക്കും പൃഥ്വിരാജിന്റെ എസ്ര കേരളത്തില്‍ നിന്ന് മാത്രം 35.20 കോടി കലക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തിന് പുറത്തും നിന്ന് 5.35 ഉം ഗള്‍ഫ് നാടുകളില്‍ നിന്നായി 8.16 കോടിയും എസ്ര നേടി. മറ്റ് ആഗോള പ്രദര്‍ശനത്തിലൂടെ 2.13 കോടി നേടി. അങ്ങനെ ആകെ മൊത്തം 50.84 കോടിയാണ് ഇതുവരെ എസ്രയുടെ കലക്ഷന്‍.