രജനി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ മികച്ച പ്രതികരണമാണ് കൂലി ബുക്കിങ്ങിന് ലഭിക്കുന്നത്. ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിൽ ഒരു കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. 64,000ത്തിലധികം ടിക്കറ്റുകൾ ഇതിനകം സിനിമയുടേതായി വിറ്റു പോയി. ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിങ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്.
ആദ്യം ദിവസം കേരളത്തിൽ നിന്ന് മാത്രം ചിത്രം നല്ല കലക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ തുടങ്ങുക. കൂലിയിൽ ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുക. തലൈവർക്കൊപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.