'Coolie' Kerala Booking: ബുക്ക് മൈ ഷോ കത്തിച്ച് 'തലൈവര്‍'; കേരളത്തിലെ 'കൂലി' ബൂക്കിങ് ആരംഭിച്ചു

രേണുക വേണു

വെള്ളി, 8 ഓഗസ്റ്റ് 2025 (13:11 IST)
Rajinikanth - Cooli

Coolie Booking: രജനികാന്ത് ചിത്രം 'കൂലി'യുടെ കേരള ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ തന്നെ റെക്കോര്‍ഡ് ബുക്കിങ്ങാണ് നടക്കുന്നത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബുക്ക് മൈ ഷോയില്‍ അരലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. 
 
ഓഗസ്റ്റ് 14 നാണ് 'കൂലി' തിയറ്ററുകളിലെത്തുക. കേരളത്തിലും കര്‍ണാടകയിലും രാവിലെ ആറിനാണ് ആദ്യ ഷോ. തമിഴ്‌നാട്ടില്‍ ആദ്യ ഷോ ഒന്‍പത് മണിക്ക് ആരംഭിക്കും. 
 
പുലര്‍ച്ചെയുള്ള റിലീസ് ഷോ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തമിഴ്‌നാട്ടിലെ ആദ്യ ഷോ ആറ് മണിക്കു നടക്കാത്തത്. 2023 ല്‍ 'തുനിവ്' സിനിമയുടെ റിലീസ് ദിനത്തിലെ പുലര്‍ച്ചെ ഷോയിലെ തിക്കിലും തിരക്കിലും പെട്ട് അജിത് ആരാധകന്‍ മരിച്ചതിനു ശേഷമാണ് തമിഴ്‌നാട്ടില്‍ ഇങ്ങനെയൊരു തീരുമാനം. 
 
എ സര്‍ട്ടിഫിക്കറ്റാണ് 'കൂലി'ക്ക് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്നാണ് വിവരം. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ കൂലി തിയറ്ററുകളില്‍ കാണാന്‍ സാധിക്കൂ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍