ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ എത്തുന്ന രജനികാന്ത് ചിത്രമാണ് കൂലി. അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ സമയത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ചിത്രം കേരളത്തിൽ എച്ച് എം അസോസിയേറ്റ്സ് ആണ് വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ പുലർച്ചെ ആറ് മണി മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിരവധി ഫാൻസ് ഷോകളാണ് സിനിമയ്ക്കായി കേരളത്തിൽ ചാർട്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിനം ചിത്രം കേരളത്തിൽ നിന്ന് ഒരു വമ്പൻ ഓപ്പണിങ് തന്നെ നേടുമെന്ന് പ്രതീക്ഷ. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും.