Lokah: ലോകയിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാൻ? പടത്തിന്റെ സെൻസറിങ് കഴിഞ്ഞു

നിഹാരിക കെ.എസ്

ശനി, 23 ഓഗസ്റ്റ് 2025 (09:10 IST)
നസ്ലെൻ-കല്യാണി കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര'. കല്യാണി പ്രിയദർശൻ നായികയാകുന്ന ഈ സിനിമയിൽ മലയാളി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അരുൺ ഡൊമിനിക് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ്ങ് പൂർത്തിയായിരിക്കുകയാണ്.
 
യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം റിലീസ് ചെയ്യും. സൂപ്പർ ഹീറോ- ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിന്റെ മാർവെൽ ആവുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര.
 
ചന്ദ്രയായി കല്യാണി പ്രിയദർശനും സണ്ണിയായി നസ്‌ലിനും ചിത്രത്തിലെത്തുന്നു. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും താരനിരയിലുണ്ട്. ആദ്യഭാഗത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍