Lokah Teaser: ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമായ ലോകഃ - ചാപ്റ്റര്‍ 1 - ചന്ദ്രയുടെ ടീസര്‍ പുറത്തിറക്കി. നാല് ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സ് ആയാണ് 'ലോകഃ' എത്തുന്നത്. ആദ്യ ഭാഗമായ 'ചന്ദ്ര'യില്‍ ചന്ദ്ര എന്ന സൂപ്പര്‍ ഹീറോ വേഷം ചെയ്തിരിക്കുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്.