നാളെ 'കാവല്‍' മാത്രമല്ല 'ദൃശ്യം 2' തെലുങ്ക് റീമേക്കും റിലീസിന്, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 24 നവം‌ബര്‍ 2021 (14:53 IST)
ദൃശ്യം 2 തെലുങ്ക് റീമേക്കിന് നാളെ റിലീസ്.ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന തെലുങ്ക് പതിപ്പും മാറ്റങ്ങളില്ലാതെ തന്നെ എത്തുകയെന്ന സൂചന അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ നല്‍കുന്നു. നവംബര്‍ 25 ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.നാളെ നിഗൂഢതയുടെ ചുരുളഴിയുമ്പോള്‍, അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക എന്ന് കുറിച്ചുകൊണ്ടാണ് റിലീസ് വിവരം ആന്റണി പെരുമ്പാവൂര്‍ കൈമാറിയത്.

വെങ്കടേഷ് ദഗുബാട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തുമ്പോള്‍ രാംബാബു ആകുന്നു.
 
ക്യതിക ജയകുമാറാണ് അഞ്ജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീനയും എസ്തറും സിനിമയിലുണ്ട്. നദിയ മൊയ്തു, നരേഷ്, പൂര്‍ണ, വിനയ് വര്‍മ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രമായി സമ്പത്ത് എത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍