194.45 കോടി, 20 ദിവസങ്ങള്‍ പിന്നിട്ട് ദൃശ്യം 2

കെ ആര്‍ അനൂപ്

വ്യാഴം, 8 ഡിസം‌ബര്‍ 2022 (15:08 IST)
ദൃശ്യം 2 ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 200 കോടി ക്ലബ്ബിലേക്ക് എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 
2.11 കോടി രൂപയാണ് ഇരുപതാമത്തെ ദിവസം ചിത്രം സ്വന്തമാക്കിയത്.194.45 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. 20ദിവസത്തെ കണക്കാണിത്.
 
മൂന്നാമത്തെ ആഴ്ച മാത്രം ചിത്രം നേടിയത് 30.98 കോടിയാണ്.
 
അജയ് ദേവ്ഗണിന് രണ്ടാമതും 200 കോടി ക്ലബ്ബില്‍ എത്താനുള്ള അവസരം നേടിക്കൊടുക്കും. താനാജിക്കു ശേഷം 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാകാന്‍ ഒരുങ്ങുകയാണ് ദൃശ്യം 2.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍