മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി

Webdunia
തിങ്കള്‍, 1 മെയ് 2017 (17:24 IST)
സംവിധായകന്‍ മഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഫിബി കൊച്ചുപുരയ്ക്കലാണ് വധു. വയനാട്ടിൽ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായാണ് മിഥുന്‍ സിനിമയിലെത്തിയത്. 
 
ഡോക്ടറാണ് ഫിബി കൊച്ചുപുരയ്ക്കല്‍. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രമാണ് ആദ്യമായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്തത്. ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളും അദ്ദേഹമാണ് സംവിധാനം ചെയ്തത്. 
Next Article