ദിലീപ് - കാവ്യ മാധവന്‍ വിവാഹം ഇന്ന് കൊച്ചിയില്‍

വെള്ളി, 25 നവം‌ബര്‍ 2016 (08:37 IST)
ചലച്ചിത്രതാരങ്ങളായ ദിലീപും കാവ്യ മാധവനും ഇന്ന് വിവാഹിതരാകുന്നു. വിവാഹം കൊച്ചിയില്‍ വെച്ച് നടക്കും. വിവാഹവാര്‍ത്ത ഇരുവരുടെയും കുടുംബങ്ങള്‍ സ്ഥിരീകരിച്ചു. ഇരുവരും വിവാഹിതരാകുമെന്ന് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു. 
 
കൊച്ചിയിലെ ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ചായിരിക്കും താരങ്ങള്‍ വിവാഹിതരാകുക. കാവ്യയുടെ പിതാവ് മാധവന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
 
നടി മഞ്ജു വാര്യരില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ദിലീപിന്റെയും കാവ്യ മാധവന്റെയും പേര് ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും താരങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക