Dileep: നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ കഴിഞ്ഞ കുറേക്കാലമായി ദിവസവും കരയുന്നു: ദിലീപ്

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (12:35 IST)
Dileep,Pavi take care
വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ദിവസവും കരയുകയാണെന്ന് ദിലീപ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനില്‍ക്കാന്‍ അത്തരം സിനിമകള്‍ ഉണ്ടാവേണ്ടത് വളരെ ആവശ്യമാണെന്നും താരം പറഞ്ഞു. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ പവി കെയര്‍ ടേക്കര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വികാരാധീനനായത്.
 
ഇത് എന്റെ 149മത് സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു. ചിരിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി ഞാന്‍ ദിവസവും കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ് ദിലീപ് പറഞ്ഞു. ഡിയര്‍ ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് എത്തുന്നത്. ഏപ്രില്‍ 26നാണ് സിനിമയുടെ റിലീസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article