Dileep Kavya Madhavan: കാവ്യ പെട്ടെന്ന് ദേഷ്യം വരുന്നയാൾ; മക്കളെ തല്ലരുതെന്ന് അവളോട് പറയാറുണ്ട്: ദിലീപ് വെളിപ്പെടുത്തുന്നു

നിഹാരിക കെ.എസ്

ശനി, 20 സെപ്‌റ്റംബര്‍ 2025 (15:32 IST)
ദിലീപും കാവ്യ മാധവനും ഇന്ന് സമാധാനപരമായ കുടുംബജീവിതം നയിക്കുകയാണ്. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. ഇന്ന്, മീനാക്ഷിയ്ക്ക് ഒപ്പം മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. മാമാട്ടി എന്ന ഓമനപ്പേരിൽ വിളിക്കുന്ന തന്റെയും കാവ്യയുടെയും മകൾ, മീനൂട്ടിയേക്കാൾ എത്രയോ കുസൃതിയാണെന്ന് നടൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 
 
കാവ്യ ഒരു സോഫ്റ്റ് അമ്മയല്ലെന്നും, അത്യാവശ്യം സ്ട്രിക്ട് തന്നെയാണെന്നുമാണ്, മുൻപ് മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. സ്കൂൾ കുട്ടിയായിരുന്ന കാലം മുതൽ അറിയാവുന്ന കാവ്യയുടെ ജീവിതത്തിലെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ടിട്ടുള്ള ദിലീപ്, ഭാര്യയും അമ്മയും ആയപ്പോൾ അവർക്ക് ഏറെ മാറ്റങ്ങൾ വന്നുവെന്ന് വെളിപ്പെടുത്തി. 
 
'മനുഷ്യനല്ലേ... വളർന്ന കൊണ്ടേയിരിക്കുമല്ലോ... അപ്പോൾ നമുക്ക് ഒന്നും പറ്റില്ല'. കാവ്യ പണ്ട് മുതൽ തന്നെ അത്ര ശാന്ത സ്വാഭാവിയൊന്നും അല്ലെന്നും, പെട്ടെന്ന് ദേഷ്യം വരുന്ന, അത്യാവശ്യം മുൻകോപമുള്ള ഒരു വ്യക്തിയാണെന്നും നടൻ വെളിപ്പെടുത്തി. മഹാലക്ഷ്മിയോട് അത്യാവശ്യം സ്ട്രിക്ട് ആയി തന്നെയാണ് കാവ്യ പെരുമാറുന്നതെന്നും നടൻ പറഞ്ഞു.
 
"അവൾ അത്ര സോഫ്റ്റ് ഒന്നുമല്ല. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണ്, അത് പണ്ട് മുതൽക്കേ അങ്ങനെയാണ്. ഷോർട്ട് ടെംപെർഡ് ആണ് അവൾ. പക്ഷെ അപ്പോൾ ഞാൻ പറയും, "കൊച്ചുങ്ങളെ തല്ലുക, വഴക്ക് പറയുക, അങ്ങനെയൊന്നും ചെയ്യരുത് എന്ന്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ മതി. പിള്ളേർക്ക്, അത് ഏത് കുട്ടികളാണെങ്കിലും, നമ്മൾ പറഞ്ഞ് മനസ്സിലാക്കി കഴിഞ്ഞാൽ - ആ ഒരു രീതിയിൽ - അത് അവർക്ക് മനസ്സിലാവും', ദിലീപ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍