Dileep and Dulquer Salmaan: ദിലീപിന്റ 'ഭ.ഭ.ബ'യില്‍ ദുല്‍ഖറും? ഇരുവരും ഒന്നിച്ചുള്ള ചിത്രം

രേണുക വേണു

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (15:10 IST)
Dileep and Dulquer Salmaan

Dileep and Dulquer Salmaan: ദിലീപിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ ! കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരെയും ഒന്നിച്ച് കണ്ടത്. ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. 
 
ഏതാണ്ട് ഒരേ നിറമുള്ള ഷര്‍ട്ടാണ് ഇരുവരും ധരിച്ചിരിക്കുന്നത്. രണ്ട് പേരും ഒന്നിച്ചു നടന്നുവരുന്നത് ചിത്രത്തില്‍ കാണാം. ദിലീപ് ചിത്രം 'ഭ.ഭ.ബ'യില്‍ ദുല്‍ഖറും ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. എയര്‍പോര്‍ട്ടില്‍ വെച്ച് ആകസ്മികമായി കണ്ടുമുട്ടിയതാകുമെന്നാണ് ചിലര്‍ പറയുന്നത്. 
 


അതേസമയം നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ദുല്‍ഖറും ഉണ്ടെങ്കിലോ എന്നതാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍