ചേട്ടന് മീരാ ജാസ്മിനെ കല്യാണം കഴിക്കാനായിരുന്നു ഇഷ്ടം; വിനീതിനെ ട്രോളി ധ്യാന്‍

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (13:59 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്. അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാ രംഗത്ത് സജീവമാണ്. ശ്രീനിവാസന്റെ കുടുംബവുമൊത്തുള്ള പഴയൊരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിനീതും ധ്യാനും കുട്ടികളായിരുന്ന സമയത്തെ അഭിമുഖമാണിത്. ചെറുപ്പത്തില്‍ തനിക്ക് നവ്യ നായരോട് ഭയങ്കര ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വരെ തോന്നിയിട്ടുണ്ടെന്നും ഈ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നുണ്ട്. 
 
'പണ്ട് ശോഭനയെ ഇഷ്ടമായിരുന്നു. ഇപ്പോ നവ്യ നായരെ...ഇപ്പോ ഇല്ല. വെള്ളിത്തിര സിനിമയുടെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍ നവ്യ നായരോടുള്ള ഇഷ്ടവും മതിയാക്കി. പൃഥ്വിരാജ് ലക്കി ആണെന്ന് തോന്നിയിട്ടുണ്ട് (വെള്ളിത്തിരയില്‍ നവ്യയുടെ നായകന്‍ പൃഥ്വിരാജാണ്). നവ്യ നായരെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടുണ്ട്. കുറേ പേരോട് തോന്നിയിട്ടുണ്ട്. ഏട്ടനും ഉണ്ട്. ഏട്ടത്തിയായി മീരാ ജാസ്മിന്‍ വരുന്നതുകൊണ്ട് നിനക്ക് പ്രശ്നമുണ്ടോ എന്ന് ഏട്ടന്‍ എന്നോട് ചോദിച്ചിട്ടുണ്ട്,' എല്ലാവരെയും ചിരിപ്പിച്ച ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇതാണ്. 


മീരാ ജാസ്മിനോട് ഇഷ്ടം തോന്നിയത് ചെറുപ്പത്തില്‍ ആണെന്നും ഏട്ടത്തിയായി മീരാ ജാസ്മിന്‍ വരുന്നതില്‍ പ്രശ്നമുണ്ടോ എന്ന് ധ്യാനിനോട് ചോദിച്ചത് തമാശയ്ക്ക് ആണെന്നും വിനീത് ശ്രീനിവാസന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article