Partners Official Teaser: ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍,'പാര്‍ട്‌നേഴ്‌സ്' ടീസര്‍ പുറത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 18 ജൂണ്‍ 2024 (10:49 IST)
Partners Official Teaser
ഒന്നിന് പുറകെ ഒന്നായി ധ്യാന്‍ ശ്രീനിവാസന്‍ സിനിമകള്‍ എത്തുകയാണ്.നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പാര്‍ട്‌നേഴ്‌സ്' ടീസര്‍ പുറത്തിറങ്ങി. ധ്യാനിനൊപ്പം കലാഭവന്‍ ഷാജോണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂണ്‍ 28ന് റിലീസ് ചെയ്യുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്.
 
1989ല്‍ കാസര്‍ഗോഡ് കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് വിവരം.
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്.തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ.വി., നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
 
പിച്ചെക്കാരന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സത്ന ടൈറ്റസാണ് ധ്യാനിന്റെ നായിക.സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേഷ് കൊല്ലപ്പള്ളി, ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂധന റാവു തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
 
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സുനില്‍ എസ് പിള്ള.
 
 ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സാണ് സംഗീതം ഒരുക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍