ഇനി കളികള്‍ ബോളിവുഡില്‍! വരാനിരിക്കുന്ന ധനുഷ് ചിത്രങ്ങള്‍, പ്രധാന അപ്‌ഡേറ്റുകള്‍

കെ ആര്‍ അനൂപ്

ശനി, 1 ജൂണ്‍ 2024 (15:17 IST)
ത്രിഭാഷാ ചിത്രമായ 'കുബേര'യുടെ ചിത്രീകരണത്തിലാണ് ധനുഷ് ഇപ്പോള്‍. 
ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്. ദേവി ശ്രീ പ്രസാദാണ് ആക്ഷന്‍ ഡ്രാമയുടെ സംഗീതം ഒരുക്കുന്നത്. ധനുഷിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് രായന്‍. നടന്റെ അന്‍പതാമത്തെ സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അദ്ദേഹംതന്നെയാണ്. ജൂണില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അത് വൈകി.
 
 ധനുഷ്, എസ് ജെ സൂര്യ, കാളിദാസ് ജയറാം, സുന്ദീപ് കിഷന്‍, പ്രകാശ് രാജ്, ശെല്‍വരാഘവന്‍, അപര്‍ണ ബാലമുരളി, ദുഷാര വിജയന്‍ എന്നിവരെല്ലാം അഭിനയിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് വരാനിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇതിന് പിന്നാലെ സംവിധായകന്‍ ആനന്ദ് എല്‍ റായിയുമായി നടന്‍ ധനുഷ് തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായി കരാര്‍ ഒപ്പിട്ടു.
 
ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കും എന്നതാണ് പുതിയ അപ്‌ഡേറ്റ്. ധനുഷ് തന്റെ മറ്റ് സിനിമകളുടെ ഷൂട്ടിംഗിന്റെ തിരക്കിലായതിനാല്‍, അദ്ദേഹത്തിന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഹിന്ദി സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും.
 
 അദ്ദേഹത്തിന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍