ഞാന്‍ നിരന്തരം കരയുകയായിരുന്നു, ഏതെങ്കിലും ബോയ്ഫ്രണ്ടിന് വേണ്ടിയല്ല ഞാന്‍ കരയുന്നതെന്ന് അമ്മയ്ക്ക് മനസിലായി: ദീപിക പദുക്കോണ്‍

Webdunia
ബുധന്‍, 21 ജൂലൈ 2021 (20:28 IST)
പ്രൊഫഷണല്‍ ജീവിതത്തിന്റെ തുടക്കത്തില്‍ താന്‍ കടന്നുപോയ മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് വിവരിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. താന്‍ എങ്ങനെയാണ് ഡിപ്രഷന്‍ കാലഘട്ടം മറികടന്നതെന്നും താരം പറയുന്നുണ്ട്. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദീപിക. 
 
2014 ലാണ് ദീപിക ക്ലിനിക്കല്‍ ഡിപ്രഷന്‍ അനുഭവിച്ചത്. 'ഞാന്‍ നിരന്തരം കരയുകയായിരുന്നു. അമ്മ എന്നെ കാണാന്‍ വീട്ടില്‍ വരും. ഞാന്‍ കരയുന്നത് അമ്മ ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും ബോയ്ഫ്രണ്ടിന് വേണ്ടിയോ ജോലി സംബന്ധമായ കാര്യങ്ങളെ കുറിച്ച് ആലോചിച്ചോ അല്ല ഞാന്‍ കരയുന്നതെന്ന് അമ്മയ്ക്ക് മനസിലായി. മാനസികമായി തളര്‍ന്നതിനു പ്രത്യേകമായി ഒരു കാരണം എടുത്തുപറയാന്‍ എനിക്കുണ്ടായിരുന്നില്ല. എന്തിനാണ് ഞാന്‍ കരയുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഡോക്ടര്‍മാരുടെ സഹായം തേടാന്‍ അമ്മയാണ് എനിക്ക് ഉപദേശം നല്‍കിയത്,' ദീപിക പദുക്കോണ്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article