മകള്‍ക്ക് ഒന്നാം പിറന്നാള്‍,വികൃതിയായ കൊച്ചു രാജകുമാരി, വിശേഷങ്ങളുമായി സൗഭാഗ്യ

കെ ആര്‍ അനൂപ്

ചൊവ്വ, 29 നവം‌ബര്‍ 2022 (09:05 IST)
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും.മകള്‍ സുദര്‍ശനയും സന്തോഷത്തിലാണ്.
 
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്  സൗഭാഗ്യ. കഴിഞ്ഞവര്‍ഷം നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്.
 
'ജന്മദിനാശംസകള്‍ എന്റെ കൊച്ചു രാജകുമാരി, എന്റെ വികൃതിയായ ഡ്രാഗണ്‍, എന്റെ തുഡാപൂ വിന് ഔദ്യോഗികമായി ഒരു വയസ്സ്'-സൗഭാഗ്യ കുറിച്ചു.
 
തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്നും സിസേറിയനായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു സിസേറിയന്‍ തീരുമാനിച്ചത്.താന്‍ വിചാരിച്ച പോലെ സിസേറിയന്‍ അത്ര പേടിക്കേണ്ട ഒന്നല്ലെന്നും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും താരം നേരത്തെ പറഞ്ഞിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍