സിനിമയിൽ കീരിക്കാടൻ ജോസ് എന്ന പെരിലറിയപ്പെടുന്ന മോഹൻരാജ് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവർ അദ്ദേഹത്തെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇത് കല്ലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ദൃശ്യങ്ങളാണെന്നും ഇവ തെറ്റായി ഉപയോഗിക്കുകയാണെന്നും മോഹൻരാജിന്റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.