മോളിക്ക് താങ്ങായി മമ്മൂട്ടി, ചികിത്സ ഏറ്റെടുത്തു

തുമ്പി ഏബ്രഹാം

തിങ്കള്‍, 25 നവം‌ബര്‍ 2019 (15:29 IST)
ഹൃദ്രോഗ ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിയുടെ ചികിത്സയ്ക്ക് സഹായവുമായി മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞ് സഹായവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. മനോരമ ഡോട്. കോമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വലിയ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ് ഈ സഹായമെന്ന് മോളിയുടെ മകൻ മനോരമയോട് പ്രതികരിച്ചു. 
 
മോളിയുടെ മൂത്തമകന്റെ വാക്കുകൾ ഇങ്ങനെ:
 
ചികിത്സയ്ക്ക് പണമില്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാർ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടിൽ വന്ന് സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങള്യ്മ് ഒരുക്കാമെന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
ഹൃദയത്തിൽ ബ്ലോക്ക് ഉള്ളതിനാൽ അടിയന്തരമായി മോളിക്ക് ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. സിനിമയിൽ നിന്നും സീരിയലിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് മോളി ഇത്രയും നാൾ കഴിഞ്ഞിരുന്നത്. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. തുച്ഛമായ വരുമാനമുള്ള മക്കൾക്ക് മോളിയുടെ ചികിത്സാ ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍