നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് അന്തരിച്ചു

ശനി, 13 നവം‌ബര്‍ 2021 (13:30 IST)
നടന്‍ ചെമ്പന്‍ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കല്‍ ചെമ്പന്‍ ജോസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയില്‍ വച്ച് നടക്കും. ഇന്ന് രാവിലെയാണ് പിതാവ് മരിച്ചതെന്നും ആത്മശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ചെമ്പന്‍ വിനോദ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഭാര്യ: ആന്നിസ്. മക്കള്‍: ചെമ്പന്‍ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍