വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല: ചാർമി

Webdunia
ഞായര്‍, 9 മെയ് 2021 (15:45 IST)
വിവാഹവാർത്തകളെ സംബന്ധിച്ച ഗോസിപ്പുകളോട് പ്രതികരിച്ച് നടി ചാർമി കൗർ. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമാതാവാണ് വരനെന്നുമുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് നടിയുടെ പ്രതികരണം.
 
എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാൻ ഏറെ സന്തോഷവതിയാണ്. വിവാഹം പോലെയുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല: ചാർമി പറഞ്ഞു.
 
തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിൽ സജീവമാണ് ചാർമി. മലയാളത്തിൽ കാട്ടുചെമ്പകം,ആഗതൻ,താപ്പാന എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article