രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകൾ തകർന്നു, സ്വകാര്യഭാഗത്ത് ഇലക്ട്രിക് ഷോക്കടിപ്പിച്ചു: ദർശനെതിരെ കുറ്റപത്രം

അഭിറാം മനോഹർ
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (13:12 IST)
രേണുകസ്വാമിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനെതിരെ കര്‍ണാടക പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ പീഡനത്തിനാണ് രേണുകസ്വാമി വിധേയനായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദര്‍ശനും സംഘവും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തില്‍ മുറിവുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
 
രേണുകസ്വാമിയുടെ സ്വകാര്യഭാഗത്ത് ഷോക്കടുപ്പിച്ചിട്ടുണ്ട്. മെഗ്ഗര്‍ മെഷീന്‍ എന്ന വൈദ്യുത ഉപകരണം ഉപയോഗിച്ചാണ് ഇത്തരത്തില്‍ സംഘം രേണുകാസ്വാമിയുടെ സ്വകാര്യഭാഗത്ത് ഷോക്കടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ വൃഷണത്തില്‍ തകരാര്‍ സംഭവിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article