CCL 2024: ഇന്ദ്രജിത്ത് നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് കളത്തില്‍; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തത്സമയം കാണാന്‍ എന്ത് വേണം?

രേണുക വേണു
വെള്ളി, 23 ഫെബ്രുവരി 2024 (16:45 IST)
CCL 2024

Celebrity Cricket league 2024: സിനിമ താരങ്ങള്‍ ഏറ്റുമുട്ടുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനു ഇന്നു തുടക്കം. ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും ഏറ്റുമുട്ടും. നടന്‍ ഇന്ദ്രജിത്താണ് കേരള സ്‌ട്രൈക്കേഴ്‌സിനെ നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് മത്സരങ്ങള്‍. ജിയോ സിനിമാസിലും സോണി ടെന്‍ 5 ലും മത്സരം തത്സമയം കാണാം. 
 
കേരള സ്‌ട്രൈക്കേഴ്‌സിന്റെ മറ്റു മത്സരങ്ങള്‍ 
 
ഫെബ്രുവരി 24 ന് ബംഗാള്‍ ടൈഗേഴ്‌സിനെതിരെ 
 
മാര്‍ച്ച് രണ്ടിന് തെലുങ്ക് വാരിയേഴ്‌സിനെതിരെ 
 
മാര്‍ച്ച് 10 ന് ചെന്നൈ റിനോസിനെതിരെ 
 
എല്ലാ മത്സരങ്ങളും വൈകിട്ട് 6.30 നാണ് ആരംഭിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article