ആറാട്ടണ്ണന് പണി കൊടുത്ത് നടൻ ബാല, താക്കീത് നൽകി പോലീസ്

അഭിറാം മനോഹർ

ബുധന്‍, 24 ജൂലൈ 2024 (12:26 IST)
സിനിമ നിരൂപണമെന്ന പേരില്‍ അഭിനേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യൂട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി നടിനടന്മാരെയും അവരുടെ വീട്ടുകാരെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നതായി നടന്‍ ബാലയാണ് പരാതി നല്‍കിയത്. താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലുമാണ് ബാല പരാതി നല്‍കിയത്.
 
ഇതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം താക്കീത് ചെയ്ത് വിട്ടയച്ചത്. ഇനിമേല്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് സന്തോഷ് വര്‍ക്കിയില്‍ നിന്നും പാലാരിവട്ടം പോലീസ് എഴുതിവാങ്ങിച്ചു. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയുമായി തനിക്ക് സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ ആഗ്രഹമുള്ളതായി സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സിനിമയായ ആറാട്ടിന് നല്‍കിയ റിവ്യൂവിലൂടെയാണ് സമൂഹമാധ്യമങ്ങളില്‍ സന്തോഷ് വര്‍ക്കി പ്രശസ്തനായത്. ഇതിന് പിന്നാലെ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടിനടന്മാര്‍ക്കെതിരെ ഇയാള്‍ സ്ഥിരമായി മോശം പരാമര്‍ശങ്ങള്‍ നടത്താറുണ്ടായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍