'പാപ്പര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സ്ഥാപനം പൂട്ടേണ്ട ഗതിയിലാകും': ബൈജൂസ് കോടതിയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 20 ജൂലൈ 2024 (12:43 IST)
baijus
പാപ്പര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സ്ഥാപനം പൂട്ടേണ്ട ഗതിയിലാകുമെന്ന് ബൈജൂസ് കോടതിയില്‍ പറഞ്ഞു. കൂടാതെ ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടമാകുമെന്നും കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബൈജൂസിന്റെ സിഇഓ ബൈജു രവീന്ദ്രന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് ആണ് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സ്്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 19 മില്യണ്‍ ഡോളര്‍ ബൈജൂസ് നല്‍കാന്‍ ഉണ്ടെന്നു ചൂണ്ടിക്കാണിച്ച് ബിസിസി ഐ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
 
ഇത് പരിഗണിച്ചാണ് പാപ്പര്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാമെന്ന് കേസ് പരിഗണിച്ച ട്രിബൂണല്‍ തീരുമാനിച്ചത്. കോവിഡ് കാലത്താണ് ഇത്രയധികം പ്രശസ്തി ബൈജൂസിന് ലഭിച്ചത്. ജീവനക്കാരില്‍ ഭൂരിഭാഗവും അധ്യാപകരാണ്. ഇരുപത്തിയേഴായിരത്തോളം ജീവനക്കാരാണ് ബൈജൂസില്‍ പണിയെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍