മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ചിത്രമാണെന്ന് ബോബി സഞ്ജയ്. മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ കടയ്ക്കൽ ചന്ദ്രനായി ചിന്തിക്കാൻ കഴിയില്ലെന്ന് ഒരു അഭിമുഖത്തിൽ ഇവർ പറയുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി തന്നെ മതിയെന്ന് തീരുമാനിക്കുകയും അദ്ദേഹം ഓകെ പറയുകയും ചെയ്തതോടെയാണ് ചിത്രത്തിന് ഗ്രീൻ സിഗ്നൽ ലഭിച്ചത്.
ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. സിനിമയ്ക്ക് എല്ലാ വിധ ആശംസകളും മുഖ്യമന്ത്രി നേരുകയും ചെയ്തു. കടയ്‌ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല.
ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ, സുദേവ് നായര്‍ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.