കല്യാണിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷമാക്കി ബിന്ദുപണിക്കരും സായ്‌കുമാറും: ചിത്രങ്ങൾ
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (19:53 IST)
മകൾ കല്യാണിയുടെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷമാക്കി താരദമ്പതികളായ ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂറ്റെ ജന്മദിനചിത്രങ്ങൾ പങ്കുവെച്ചത്. മകളുടെ സുഹൃത്തുക്കളോടൊപ്പമായിരുന്നു ആഘോഷം.
കഴിഞ്ഞുപോയ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ കല്യാണി ഇന്നാലെയാണ് പങ്കുവെച്ചത്. മനോഹരമായ ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന അടിക്കുറിപ്പിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഡബ്‌മാഷിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും നിരവധി ആരാധകർ കല്യാണിക്ക് സോഷ്യൽ മീഡിയയിലുണ്ട്.