ബിജുമേനോൻ- ആസിഫ് അലി കൂട്ടുകെട്ടിൽ പിറന്ന അനുരാഗ കരിക്കിൻ വെള്ളം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ഒരു പക്കാ ഫാമിലി പടമാണ് അനുരാഗ കരിക്കിൻ വെള്ളം. വെള്ളിമൂങ്ങയ്ക്ക് ശേഷം ആരാധകർക്കായി ബിജുമേനോൻ നൽകിയ ഈദ് സമ്മാനമായിരുന്നു ഈ ചിത്രം.
അതോടൊപ്പം, രണ്ടു ചിത്രങ്ങളാണ് ബിജുമേനോന്റെതായി ഇറങ്ങാനുള്ളത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആനയും ജോസ് തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സ്വർണ്ണക്കടുവയും. രണ്ടും കോമഡിക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രമാണ്.
ജോബ് ജി ഫിലിംസിന്റെ ബാനറിൽ ജോബ് ജി ഉമ്മനാണ് സ്വർണ്ണക്കടുവ നിർമിക്കുന്നത്. ഇനിയ പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനനാണ് സ്വർണ്ണക്കടുവയുടെ കഥ രചിച്ചിരിക്കുന്നത്. ബിജുമേനോനെ കൂടാതെ ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വി കെ പ്രകാശിന്റെ മരുഭൂമിയിലെ ആനയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദോഹയായിരുന്നു പ്രധാന ലൊക്കേഷൻ. ഖത്തറിനു ശേഷം തൃശൂരിലും ഇരിങ്ങാലക്കുടയിലുമാണു ബാക്കി ചിത്രീകരണം. ഖത്തറിലെ വ്യവസായി ഡേവിസ് എടക്കളത്തൂരും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നാണു ചിത്രം നിർമിക്കുന്നത്.