'ഇവളെ കല്യാണം കഴിക്കാന്‍ പറ്റില്ല'; ഇഷ്ടം തുറന്നുപറഞ്ഞ ജാസ്മിനോട് ഗബ്രി

കെ ആര്‍ അനൂപ്
ബുധന്‍, 24 ഏപ്രില്‍ 2024 (10:55 IST)
Bigg Boss Malayalam Season 6
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. 50 ദിവസങ്ങളിലേക്ക് ഷോ അടുക്കുമ്പോള്‍ ഈ സീസണില്‍ ഏറെ ചര്‍ച്ചയായ മത്സരാര്‍ത്ഥികളാണ് ഗബ്രിയും ജാസ്മിനും. ഇപ്പോഴിതാ ജാസ്മിന്‍, ഗബ്രി കൂട്ട് പിരിയുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. പുതിയ ബിഗ് ബോസ് പ്രമോ പുറത്തു വന്നിട്ടുണ്ട്. റെസ്മിന്‍, ജാസ്മിന്‍, ഗബ്രി എന്നിവരാണ് പ്രമോയില്‍ ഉള്ളത്.
എനിക്ക് ഇതിന് അടിവര ഇടണമെന്ന് ജാസ്മിന്‍ പറയുന്നു.ഫ്രണ്ട്ഷിപ്പിന് മുകളിലാണ് എന്ന് പറഞ്ഞിട്ട് പ്രണയിതാക്കളുടെ പ്രവര്‍ത്തികള്‍ കാണുക്കുമ്പോള്‍ ബന്ധം കിട്ടുന്നില്ല എന്നുകൂടി ജാസ്മിന്‍ പറയുന്നുണ്ട്.
'ഒന്നുകില്‍ ഞാന്‍ ഈ വീട്ടില്‍ നിന്നു പോകണം. അല്ലെങ്കില്‍ ഇവള്‍ ഈ വീട്ടില്‍ നിന്നും പോകണം. അങ്ങനെ ആണെങ്കില്‍ ഇതിലൊരു ക്ലാരിറ്റി വരും',-മറുപടിയൊന്നും ഗബ്രി പറയുന്നു. പക്ഷേ എത്രനാള്‍ നീ ഒരു സത്യത്തെ കള്ളമാക്കി പറഞ്ഞുകൊണ്ടിരിക്കും എന്നായി ജാസ്മിന്‍.എന്ത് സത്യത്തെയാണ് ഞാന്‍ കള്ളമാക്കി പറയണേ എന്ന് ഗബ്രി ചോദിക്കുന്നുണ്ട്. എനിക്ക് ഇവിടെ ഭയങ്കര ഇഷ്ടമാണ് എന്നായിരുന്നു ജാസ്മിന്റെ മറുപടി.
 
എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷന്‍ഷിപ്പില്‍ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല എന്നുകൂടി ഗബ്രി പറയുന്നു. ഇതോടെ എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി എന്ന് ജാസ്മിന്‍ റെസ്മിനോട് പറയുന്ന ഇടത്താണ് പ്രമോ അവസാനിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article