ആന്ധ്രയിലെ സീനിയർ ഐപിഎൽ ഉദ്യോഗസ്ഥന്റെ മകളും തെലുഗുദേശം എംപിയുടെ മകനും ഉൾപ്പടെ 142 പേരെയാണ് ലഹരിപ്പാർട്ടിക്കിടെ ഹൈദരാബാദ് പോലീസ് പിടികൂടിയത്. റാഡിസൺ ഹോട്ടലിൽ ഞായറാഴ്ച പുലർച്ചെ 3 മണിക്കായിരുന്നു പരിശോധന. റെയ്ഡിൽ കൊക്കെയ്ൻ,ഹാഷിഷ്,കഞ്ചാവ് തുടങ്ങി നിരവധി നിരോധിത ലഹരിവസ്തുക്കളും കണ്ടെടുത്തു.