സംഘത്തിന് വേണ്ടി സൈബറാക്രമണങ്ങൾ നടത്തിയവരെയാണ് പിടികൂടിയത്. 16 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ആഗോള തലത്തില്‍ മൈക്രോസോഫ്റ്റ്, സാംസങ്, എന്‍വിഡിയ, യുബിസോഫ്റ്റ്, ഒക്ട ഉള്‍പ്പടെയുള്ള വമ്പൻ കമ്പനികളെ ലക്ഷ്യമിട്ട് നടത്തിയ സൈബറാക്രമണത്തിന് പിന്നിൽ ലാപ്‌സസ് ആയിരുന്നു.
ഇതുവരെയുള്ള ഹാക്കിങ് പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 300 ബിറ്റ്‌കോയിന്‍ (ഏകദേശം 100 കോടിയിലേറെ രൂപ) സ്വന്തമാക്കാൻ അറസ്റ്റിലായ 16 കാരനായിട്ടുണ്ട്.അതേസമയം കുട്ടി സൈബറാക്രമണങ്ങളില്‍ ഇടപെട്ടിരുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.കുട്ടി ഗെയിം കളിക്കുകയായിരുന്നുവെന്നാണ് കരുതിയിരുന്നതെന്നാണ് പിതാവ് പറയുന്നത്.