അഭിനയ രംഗത്ത് നിന്ന് സർക്കാർ സർവീസിലേക്ക്, സന്തോഷം പങ്കുവെച്ച് അപ്സര

അഭിറാം മനോഹർ

ബുധന്‍, 24 ജൂലൈ 2024 (17:52 IST)
Apsara, Bigboss
അഭിനയരംഗത്ത് നിന്ന് സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിക്കാനൊരുങ്ങി നടി അപ്‌സര. അപ്‌സര പോലീസില്‍ ഉടന്‍ ജോയിന്‍ ചെയ്യേക്കുമെന്ന വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മനസ് തുറന്നത്.
 
 പിതാവ് പോലീസിലായിരുന്നു. സര്‍വീസില്‍ ഇരുന്ന സമയത്താണ് അദ്ദേഹം മരിച്ചത്. അതിനാല്‍ തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു. അടുത്തിടെയാണ് അതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. അതുകൊണ്ടാണ് വാര്‍ത്തകള്‍ അങ്ങനെ വന്നത്. അച്ഛന്‍ പോലീസില്‍ ആയിരുന്നത് കൊണ്ട് പോലീസില്‍ ജോയിന്‍ ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നു. എന്നാല്‍ പോലീസില്‍ ആയിരിക്കില്ല ഞാന്‍ എത്തുക എന്ന് കരുതുന്നു. ഉത്തരവ് ഇറങ്ങിയതേ ഉള്ളൂ.ബാക്കി കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അതും ഉടന്‍ സംഭവിക്കും എന്ന് കരുതും. അപ്‌സര പറഞ്ഞു.
 
 സ്വാന്ത്വനം സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്‌സര കഴിഞ്ഞ ബിഗ്‌ബോസ് സീസണില്‍ മത്സരാര്‍ഥിയായിരുന്നു. സീസണ്‍ ആറിലെ കരുത്തുറ്റ മത്സരാര്‍ഥിയായിരുന്നു. അപ്‌സര.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍