700 പേരെ ഉള്‍ക്കൊള്ളിച്ച് യുദ്ധരംഗം,8 കോടി ചെലവില്‍ രണ്ട് കൂറ്റന്‍ സെറ്റുകള്‍, 12 ദിവസത്തെ ചിത്രീകരണം,സ്വയംഭൂ വിശേഷങ്ങള്‍
നിലവില്‍ സിനിമയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.വിയറ്റ്‌നാമീസ് പോരാളികള്‍ ഉള്‍പ്പെടെ ഈ രംഗത്തില്‍ 700 ഓളം പേര്‍ പങ്കെടുക്കുന്നു. 12 ദിവസം ചിത്രീകരണമാണ് ഇതിനു വേണ്ടി വരുക. രണ്ടു വലിയ തെറ്റുകളിലാണ് യുദ്ധ സീക്വന്‍സ് ചിത്രീകരിക്കുന്നത്. 8 കോടി ചെലവാണ് ഇതിനുവേണ്ടി മുടക്കിയിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗകളില്‍ ഒന്നാണ് ഇത്.
ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെജിഎഫ് ഫെയിം രവി ബസ്രൂര്‍ സംഗീതം ഒരുക്കുന്നു.തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളായി ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പിക്‌സല്‍ സ്റ്റുഡിയോ ആണ്.