Basil Joseph: 'പോടാ, ഇവിടെ ഫോട്ടോ എടുക്കാനൊന്നും പറ്റില്ല'; അന്ന് ആട്ടിയോടിച്ചു, ഇന്ന് മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം (വീഡിയോ)

രേണുക വേണു

വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (10:44 IST)
Pinarayi Vijayan and Basil Joseph

നിയമസഭയ്ക്കു മുന്നില്‍ നിന്ന് പൊലീസ് ആട്ടിയോടിച്ച തനിക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ നിയമസഭയില്‍ നിന്ന് ഓണസദ്യ കഴിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ഓണസദ്യയില്‍ പങ്കെടുക്കാനും 'ഓണാഘോഷം 2025' സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കാനും ബേസിലിനു അവസരം ലഭിച്ചു. 
 
പണ്ട് പഠനത്തിനും ജോലിക്കുമായി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് പലപ്പോഴും നിയമസഭയ്ക്കു മുന്നില്‍ നിന്ന് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ടെന്നും ഇന്ന് അതേ നിസമയഭയില്‍ വെച്ച് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിക്കാന്‍ ഭാഗ്യം ലഭിച്ചെന്നും ബേസില്‍ പറഞ്ഞു. 
 
' തിരുവനന്തപുരത്ത് കറങ്ങിതിരിഞ്ഞു നടന്നിരുന്ന സമയത്ത് നിയമസഭയ്ക്കു മുന്നില്‍ നിന്നു ഫോട്ടോയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'പോടാ, ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല,' എന്നു പറഞ്ഞ് പൊലീസ് ആട്ടിയോടിച്ചിട്ടുണ്ട്. ഇന്ന് അവിടെ പോയിരുന്ന് മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാന്‍ അവസരം ലഭിച്ചു. അതുകഴിഞ്ഞ് വൈകുന്നേരം ആയപ്പോള്‍ പൊലീസ് അകമ്പടിയോടെ സ്റ്റേറ്റ് കാറില്‍ ഓണാഘോഷത്തിന്റെ ഉദ്ഘാടന വേദി വരെ എത്താനും കഴിഞ്ഞു. അതിന്റെയൊരു പകപ്പിലാണ് ഞാന്‍,' ബേസില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

മുണ്ടെടുക്കാന്‍ കുറേ സമയമെടുത്തെന്നും ബേസില്‍ തമാശയായി പറഞ്ഞു. മുണ്ടെടുക്കാന്‍ അരമണിക്കൂര്‍ എടുത്തു. കര ഇങ്ങോട്ട് പോകുമ്പോള്‍ കസവ് അങ്ങോട്ടു പോകും. കുറേ കഷ്ടപ്പെട്ടു. അപ്പോഴാണ് മനസിലായത് മുണ്ട് ഉറപ്പിക്കാനുള്ള ബെല്‍റ്റാണ് ആധുനിക കേരളത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമെന്നും ബേസില്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍