റിലീസ് സമയത്ത് തിയേറ്ററിൽ പോയി കാണാൻ കഴിയാത്തിരുന്ന സിനിമകൾ നിങ്ങൾക്ക് വീട്ടിലിരുന്ന് കാണാം. ഏറ്റവും പുതിയ ഒടിടി റിലീസുകൾ ഏതൊക്കെയെന്ന് നോക്കാം. ഈ ആഴ്ച നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളും ഒടിടിയിലെത്തുന്നുണ്ട്. പുത്തൻ സിനിമകൾ എവിടെ, എപ്പോൾ കാണാമെന്ന് നോക്കിയാലോ. മരണമാസ് മുതൽ ദി ഡിപ്ലോമാറ്റ് വരെയുണ്ട്.
ബേസിൽ ജോസഫ് നായകനായെത്തുന്ന മരണമാസ് ഈ ആഴ്ച ഒടിടിയിലെത്തും. സോണി ലിവിലൂടെ ഈ മാസം 15 മുതലാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. ഭാവന നായികയായെത്തിയ ഹണ്ട് ആണ് അടുത്ത സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഹൊറർ ചിത്രം മെയ് 23 ന് പ്രേക്ഷകരിലേക്കെത്തും. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാൻ പറ്റിയ ചിത്രമാണ് വൂൾഫ് മാൻ. ലീ വാനൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 17 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.
ഭാവന നായികയായെത്തിയ തമിഴ് ഹൊറർ ചിത്രമാണ് ദ് ഡോർ. മാർച്ച് 28 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഭാവനയുടെ സഹോദരൻ ജയ്ദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിംപ്ലി സൗത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ മെയ് 16 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. സുനിൽ പൊറ്റമ്മൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി നിരപരാധിയാണോ?. ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തിയ ചിത്രം മെയ് 9 മുതൽ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
രാജ്കുമാർ റാവു, വാമിഖ ഗബി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഫൺ റൊമാന്റിക് കോമഡി മൂവിയാണ് ഭൂൽ ചക് മാഫ്. മെയ് 16 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും. ജോൺ എബ്രഹാം നായകനായെത്തുന്ന ദ് ഡിപ്ലോമാറ്റും ഒടിടിയിലെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.