തെന്നിന്ത്യന്‍ നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. നേരത്തേ നല്‍കിയ വിവാഹമോചന ഹര്‍ജിയുടെ തുടര്‍നടപടിക്ക് ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. 2010ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് നാലുവയസ്സുള്ള മകളുണ്ട്.
ആറ് മാസം മുന്‍പാണ് വിവാഹമോചനത്തിനായി അമൃത ഹര്‍ജി നല്‍കിയത്. ഒരുവര്‍ഷം മുമ്പ് കുടുംബ ജീവിതത്തിലുണ്ടായ ചിലതരം അസ്വാരസ്യങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.