ആവേശം എന്ന സിനിമയിൽ വില്ലനായെത്തി ശ്രദ്ധ നേടിയ നടൻ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. പ്രണയവിവാഹമായിരുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തൃശൂർ സ്വദേശിയാണ് മിഥുൻ.