സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു സര്‍പ്രൈസ് സമ്മാനം എന്ന നിലയ്ക്കാണ് പാപ്പന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടത്. അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് മകന്‍ ഗോകുല്‍ സുരേഷും ഇത് പങ്കുവെച്ചിരുന്നു. ആദ്യമായി അച്ഛനൊപ്പം അഭിനയിക്കാന്‍ അതിന്റെ ത്രില്ലിലാണ് ഗോകുല്‍.
'പാപ്പനിലെ ഈ ചിത്രം പങ്കുവയ്ക്കുമ്പോള്‍, അച്ഛനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ എത്രമാത്രം ഭാഗ്യവാനാണ് എന്ന് ചിന്തിക്കുകയാണ്. വീട്ടില്‍ ഒരു സൂപ്പര്‍ഡാഡായും സ്‌ക്രീനിലെ കഥാപാത്രങ്ങളായും കാണുന്നതുമെല്ലാം ഭാഗ്യമാണ്. എല്ലാത്തിനും നന്ദി, ജന്മദിനാശംസകള്‍ അച്ഛാ.'- ഗോകുല്‍ സുരേഷ് കുറിച്ചു.