തുടക്കത്തിൽ തന്നെ സംസാരിച്ചിരുന്നത് വലിയ വലിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നു. ഞാൻ എന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. ഞാൻ ഉപയോഗിച്ച സ്ട്രാറ്റജി മോശമായിരുന്നു. ഡേറ്റ് ചെയ്യുന്ന സമയത്ത് ഞാൻ എന്റെ എല്ലാ മോശം കാര്യങ്ങളും ആദ്യമേ പറയും. എപ്പോൾ ഓടും എന്ന് നോക്കാനാണ്. ചിലപ്പോൾ കൂട്ടിപ്പറയുകയും ചെയ്യും. നിൽക്കുമോ എന്നറിയണം.
പക്ഷെ അവന്റെ വാക്കുകളും പ്രവർത്തിയും മാച്ച് ആകുന്നതായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അർച്ചന പറയുന്നു. ഞാനൊരു സ്‌പോയിൽ ചൈൽഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. ഞാനും അത് വിശ്വസിച്ചിരുന്നു ഒരു ഘട്ടത്തിൽ. പക്ഷെ ഒരു മകളെ രാജകുമാരിയെപ്പോലെയാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അതിൽ ഒരു ചർച്ചയും വേണ്ടതില്ലെന്ന് പറഞ്ഞ ഏകയാൾ റിക്കാണ്. എന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും എന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ല', അർച്ചന പറയുന്നു.