മലയാളി തനിമയോടെ സിനിമയില്‍ എത്തിയ താരമാണ് അനുശ്രീ. ആദ്യ സിനിമകള്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ അനുശ്രീ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി. എന്നാല്‍, സിനിമയില്‍ തുടക്കകാലത്ത് ഇന്റിമേറ്റ് രംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്കുണ്ടായിരുന്ന മടിയെ കുറിച്ച് തുറന്നുപറയുകയാണ് താരം. റൊമാന്റിക് സീനില്‍ എങ്ങനെ അഭിനയിക്കുമെന്ന് ആലോചിച്ച് തല പുകഞ്ഞ നിമിഷങ്ങളെ കുറിച്ച് അനുശ്രീ വെളിപ്പെടുത്തി. ഓവര്‍ റൊമാന്‍സ് ചെയ്യാന്‍ തനിക്ക് അന്നും ഇന്നും മടിയാണെന്നും താരം പറഞ്ഞു.
"ഡയമണ്ട് നെക്ലെസ് ചെയ്യുമ്പോള്‍ ഒരു ചുംബന രംഗത്ത് അഭിനയിക്കേണ്ടിവന്നു. ഫഹദ് ആണെങ്കില്‍ ആ സമയത്ത് കിസ്സിങ് സീനില്‍ മുന്നില്‍ നില്‍ക്കുന്ന സമയമായിരുന്നു. എനിക്ക് അത്തരം സീനുകല്‍ ബുദ്ധിമുട്ടായിരുന്നു. അയ്യേ ഉമ്മ കൊടുക്കാനോ ! ഇതൊക്കെ ചെയ്തിട്ട് എങ്ങനെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു. കിസ്സിങ് സീനിനായി ഫഹദ് അടുത്തേക്ക് വരുമ്പോള്‍ ഞാന്‍ പിന്നിലേക്ക് മാറും. സംവിധായകന്‍ ലാല്‍ ജോസ് സാര്‍ അവിടെ നിന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു, 'അനു നീ എന്താണ് കാണിക്കുന്നത്' എന്നൊക്കെ,"