അംഗീകരിക്കാൻ പറ്റാത്ത വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി സിനിമയിൽ മാത്രമല്ല, ഏത് തൊഴിലിലും തുടരേണ്ടതില്ല: അനുശ്രീ

ശനി, 29 മെയ് 2021 (15:27 IST)
അംഗീകരിക്കാനാകാത്ത വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറായി സിനിമയിൽ മാത്രമല്ല ഒരു തൊഴിലിലും തുടരേണ്ടതില്ലെന്ന് നടി അനുശ്രീ. ലാൽ‌ ജോസിന്റെ സിനിമയിൽ നായികയായി വന്ന ആളെന്ന നിലയിൽ സിനിമയിൽ എനിക്കൊരു ഗോഡ് ഫാദർ ഉണ്ടായിരുന്നു.

സാറിന്റെ തണലില്‍ നിന്നതുകൊണ്ടാകാം തുടക്കത്തില്‍ പോലും ഒരു നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. അയ്യോ സിനിമയിലേക്ക് പോകല്ലെ എന്ന് തുടക്കത്തിൽ പലരും പറഞ്ഞിരുന്നു. ഇപ്പോൾ നീ സിനിമയില്‍ വന്നത് നന്നായി എന്ന് അവരെക്കൊണ്ടു തന്നെ തിരുത്തിപ്പറയിക്കാനായി, അതാണെന്റെ സന്തോഷം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍