കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹമായിരുന്നു അങ്ങനെ സിനിമയില്‍ ചെയ്യണം എന്ന്.
ആദ്യ തിരക്കഥ എഴുതുന്നത് 17ആം വയസില്‍ ആണ്. ഈ കഴിഞ്ഞ ഓഗസ്റ്റില്‍ എനിക്ക് 28 ആയി. നീണ്ട 11 വര്‍ഷം എടുത്തു എനിക്ക് ആ സ്വപ്നം സാധിച്ചെടുക്കാന്‍.
ഷഹദേ നീ എന്നും ആഗ്രഹിച്ചത് നല്ല സിനിമയുടെ ഡേറ്റിനു ആണ്. മറ്റു പലരും എനിക്ക് ഹീറോ ആവാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ നീ എന്നെ വിശ്വസിച്ചു കൂടെ നിന്നു. അത് ഒരു ഒന്നൊന്നര നില്‍പ്പായി പോയല്ലേടാ.. Your ക്ഷമ, പ്ലാനിങ് ഒകെ കൊണ്ടാണ് ഇന്ന് എനിക്ക് എന്റെ സ്വപ്നം നടത്തി എടുക്കാന്‍ സാധിച്ചത്.
ജോണി ചേട്ടാ ചങ്ങനാശ്ശേരിയില്‍ ഉള്ള വീട്ടില്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു കാര്യം പറഞ്ഞു , പിള്ളേരെ ഈ സിനിമ നമ്മള്‍ ചെയുന്നു. അത് പറഞ്ഞു സുധേഷേട്ടനിലേക്കു എത്തിയതും പ്രേമേട്ടന്‍ ഒപ്പം വന്നതും ഒക്കെ, ഞങ്ങളുടെ സ്വപ്നത്തിലേക്കുള്ള ബിഗ് ടിക്കറ്റ് ആയിരുന്നു...