വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന കായ്‌പോള, ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

വെള്ളി, 10 മാര്‍ച്ച് 2023 (09:23 IST)
ഇന്ദ്രന്‍സിന്റെ ഒരു ചിത്രം കൂടി വരുന്നു.കായ്‌പോള എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ.ജി ഷൈജുവാണ്. നല്ലൊരു കുടുംബ ചിത്രമായിരിക്കും വരാനിരിക്കുന്നത് എന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഏപ്രില്‍ ഏഴിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന സിനിമ കൂടിയാണിത്. വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ചിത്രം നിര്‍മ്മിക്കുന്നു.ഉതുപ്പേട്ടന്റെയും കുടുംബത്തിന്റെയും കഥയാണ് സിനിമ.ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനും വേഷമിടുന്നു.
 
ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍