ഷൈനിന്റെ മൊഴിയില്‍ ശ്രീനാഥ് ഭാസിയല്ലാതെ മറ്റൊരു നടന്‍ കൂടി നിരീക്ഷണത്തില്‍

അഭിറാം മനോഹർ

വ്യാഴം, 24 ഏപ്രില്‍ 2025 (13:49 IST)
ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമെ മറ്റൊരു നടന്‍ കൂടി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് മറ്റൊരു നടന് വേണ്ടിയാണെന്ന് ഷൈന്‍ ടോം ചാക്കോ പോലീസിനോട് പറഞ്ഞതായാണ് സൂചന. ഷൈന്‍ സൂചിപ്പിച്ച ഈ നടന്‍ നിലവില്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്.
 
അതേസമയം നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എക്‌സൈസ് സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. പോലീസിന് ഷൈന്‍ നല്‍കിയ മൊഴിയുടെ നിജസ്ഥിതി എക്‌സൈസ് സംഘം ചോദ്യം ചെയ്യലില്‍ ചോദിക്കും. മൊഴിയില്‍ സത്യമുണ്ടെന്ന് വ്യക്തമായാല്‍ ഷൈന്‍ സൂചിപ്പിച്ച നടനെയും ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെ തീരുമാനം. 
 
 ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നിന്നും കഞ്ചാവുമായി പിടിയിലായ തസ്ലീമാ സുല്‍ത്താന(ക്രിസ്റ്റീന) ഷൈനിനെയും ശ്രീനാഥ് ഭാസിയേയും പരിചയമുള്ളതായി എക്‌സൈസിനോട് സമ്മതിച്ചിരുന്നു. നടന്മാരുടെ ഫോണ്‍വിളികളും ചാറ്റുകളും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍